1970 ഫെബ്രുവരി മാസത്തിലെ വിജ്ഞാനകൈരളി ആനുകാലികത്തിൽ (പുസ്തകം 01 ലക്കം 09) സി. കെ. മൂസ്സത് എഴുതിയ യുറേനിയം 235 എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
യുറേനിയം എങ്ങിനെയാണ് സംസ്കരിച്ച് ഉണ്ടാക്കുന്നതെന്ന് വിശദമായി വിവരിക്കുകയാണ് ലേഖനത്തിൽ. ഒരു ടൺ ഖനിമണ്ണ് സംസ്കരിക്കുമ്പോൾ ഒന്നോ രണ്ടോ കിലോഗ്രാം യുറേനിയം ഓക്സൈഡ് കിട്ടും. അതിനെ വീണ്ടും പല രാസപ്രവർത്തനങ്ങൾക്ക് വിധേയമാക്കി എങ്ങിനെയാണ് യുറേനിയം ആക്കുന്നതെന്നും പരമ്പരാഗതമായ ഇന്ധനങ്ങൾക്കു പകരം യുറേനിയം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സൗകര്യങ്ങളെ കുറിച്ചും ലേഖനം വിശദീകരിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: യുറേനിയം 235
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1970
- താളുകളുടെ എണ്ണം: 3
- സ്കാൻ ലഭ്യമായ ഇടം: കണ്ണി