1969 – ജീവശാസ്ത്രത്തിലെ കഥാനായകന്മാർ

1969 ൽ State Institute of Education പ്രസിദ്ധീകരിച്ച ജീവശാസ്ത്രത്തിലെ കഥാനായകന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 

1969 - ജീവശാസ്ത്രത്തിലെ കഥാനായകന്മാർ
1969 – ജീവശാസ്ത്രത്തിലെ കഥാനായകന്മാർ

 

ജീവശാസ്ത്രത്തെ ആധുനികതയിലേക്ക് ഉയർത്തിക്കൊണ്ടു വന്ന മഹാരഥന്മാരായ പത്തു ശാസ്ത്രഞ്ജന്മാരുടെ ജീവിതകഥയാണ് ഇതിലെ ഉള്ളടക്കം.അവരുടെ വ്യക്തി ജീവിതത്തോടൊപ്പം ശാസ്ത്രരംഗത്ത് അവർ നൽകിയിടുള്ള മഹദ് സംഭാവനകളുടെ ചരിത്ര പശ്ചാത്തലവും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

ജീവചരിത്രങ്ങളിലൂടെ സയൻസിൻ്റെ ആവീർഭാവവും വളർച്ചയിൽ ഉണ്ടായിട്ടുള്ള ഗതിവിഗതികളും മനസ്സിലാക്കുന്നത് ശാസ്ത്രഞ്ജാനത്തെ വിപുലപ്പെടുത്താനും വിദ്യാർഥികളേയും അദ്ധ്യാപകരേയും സഹായിക്കുന്നു.മലയാള ശാസ്ത്ര സാഹിത്യത്തിൽ അത്തരം കൃതികൾക്കുള്ള ദൗർലഭ്യം പരിഹരിക്കാൻ ഈ ലഘുഗ്രന്ഥം പര്യാപ്തമാകും.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ജീവശാസ്ത്രത്തിലെ കഥാനായകന്മാർ
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം:  97
  • അച്ചടി: Press Ramses, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *