1968 – പ്രാദേശികപത്രലേഖകന്മാർക്ക് ഒരു ഗൈഡ്

1968-ൽ പ്രസിദ്ധീകരിച്ച, ഇ.എൻ. ഗോദവർമ്മ എഴുതിയ പ്രാദേശിക പത്രലേഖകന്മാർക്ക് ഒരു ഗൈഡ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പത്രപ്രവർത്തനത്തിൻ്റെ പ്രായോഗികവശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകങ്ങളും പരിശീലനം നൽകുന്ന സ്ഥാപനങ്ങളും വിരളമായിരുന്ന കാലത്ത് പത്രപ്രവർത്തനരംഗത്തേക്കു വരുന്നവർക്കായി എഴുതിയിട്ടുള്ള പുസ്തകമാണ് ഇത്. പ്രധാനമായും പ്രാദേശിക പത്രപ്രവർത്തകർക്കു വേണ്ടി. സ്വാതന്ത്ര്യാനന്തരം മറ്റു ഭാഷകളിലെന്ന പോലെ മലയാളത്തിലും ദേശീയ-അന്തർദേശീയ വാർത്തകളെക്കാൾ പ്രാദേശിക വാർത്തകൾക്കാണ് പത്രങ്ങൾ പ്രാധാന്യം നൽകി വന്നത്. സബ് എഡിറററുടെ ദുർവഹമായ ജോലി ലഘൂകരിക്കുന്നതിനും സ്വയം സമർത്ഥമായി വാർത്തകൾ റിപ്പോർട്ടുചെയ്യുവാൻ പ്രാദേശികലേഖകർക്കു പരിചയം നൽകുന്നതിനും ആവശ്യമായ പ്രായോഗിക നിർദ്ദേശങ്ങളാണ് ഈ ലഘുഗ്രന്ഥത്തിലുള്ളതു്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പ്രാദേശികപത്രലേഖകന്മാർക്ക് ഒരു ഗൈഡ് 
  • രചന: ഇ.എൻ. ഗോദവർമ്മ
  • പ്രസിദ്ധീകരണ വർഷം:1968
  • അച്ചടി: ndia Press, Kottayam
  • താളുകളുടെ എണ്ണം: 124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *