1968 – ൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഏഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച, പമ്പാനദി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 ജനുവരി – ഫെബ്രുവരി മാസങ്ങളിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ വെച്ച് നടന്ന ബാലസാഹിത്യ രചനാലയത്തിൽ ഇരുപത് അധ്യാപകരുടെ മേൽനോട്ടത്തിൽ അപ്പർ പ്രൈമറി വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ രൂപം കൊണ്ട ഒരു പുസ്തകമാണിത്. പമ്പയുടെ ഭൂമിശാസ്ത്രം, പരിസ്ഥിതി, ചരിത്രം, സംസ്കാരം എന്നിവയെ കുട്ടികളോടു പരിചയപ്പെടുത്തുന്നതിനായി ഒരു അച്ഛൻ മകനെഴുതുന്ന കത്തുകളുടെ രൂപത്തിൽ തയ്യാറാക്കിയ സമഗ്രമായ അധ്യയനസമാഹാരമാണ്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: പമ്പാനദി
- പ്രസിദ്ധീകരണ വർഷം: 1968
- താളുകളുടെ എണ്ണം: 59
- അച്ചടി: Press Ramses, Trivandrum
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
