1968-ൽ അച്ചടിച്ച, സി. പി. ഗോപിനാഥൻ നായർ രചിച്ച കുസുമേ കുസുമോല്പത്തി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഗ്രന്ഥകർത്താവിൻ്റെ കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ഓം, കുസുമേ കുസുമോല്പത്തി, ആഗമിക്കുക വീണ്ടും, തെരുവിലെ മാൻകുട്ടി, തീവണ്ടിയിൽ, ചൂടുള്ള പനിനീർ, കാനൻപ്രാന്തങ്ങളിൽ, വിണ്ണിലും മണ്ണിലും, ഇജ്ജയിനിയിലേക്ക്, പൂവിൻ്റെ കണ്ണുനീർ, നാരദൻ്റെ കണ്ണട, ആനയും എലിയും, പാടുന്ന പാറ, വെട്ടുകിളികൾ, കന്യാകുമാരിയിൽ എന്നീ 15 കവിതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കുസുമേ കുസുമോല്പത്തി
- രചയിതാവ്: C. P. Gopinathan Nair
- പ്രസിദ്ധീകരണ വർഷം: 1968
- അച്ചടി: India Press, Kottayam
- താളുകളുടെ എണ്ണം: 70
- സ്കാൻ ലഭ്യമായ ഇടം: കണ്ണി