1967 ൽ പ്രസിദ്ധീകരിച്ച വ്ളദ്ലെൻ കത്ചനോവ് രചിച്ച സമാധാന ശ്രമങ്ങളുടെ 50 വർഷങ്ങൾ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഒക്ടോബർ വിപ്ലവത്തിനു ശേഷമുള്ള് സോവിയറ്റ് യൂണിയൻ്റെ 50 വർഷങ്ങളിലെ പുരോഗതിയെ കുറിച്ചും, യുദ്ധത്തിനെതിരായ, ലോക സമാധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ കുറിച്ചും സോവിയറ്റ് നാട് ഗ്രന്ഥമാല പ്രസിദ്ധീകരിച്ച പോക്കറ്റ് ബുക്കാണ് ഈ കൃതി.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: സമാധാന ശ്രമങ്ങളുടെ 50 വർഷങ്ങൾ
- രചന:Vladlen Katchanov
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 132
- അച്ചടി: Janatha Press, Madras
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി