1967 ൽ പ്രസിദ്ധീകരിച്ച, കെ.ജി. മശ്രുവാല രചിച്ച് കെ.എസ്. നാരായനപിള്ള പരിഭാഷപ്പെടുത്തിയ ഗാന്ധിയും മാർക്സും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗാന്ധിയും മാർക്സും തമ്മിലുള്ള ദർശനവ്യത്യാസങ്ങളും സാമ്യങ്ങളും ചർച്ച ചെയ്യുന്ന കൃതിയാണിത്. ഇന്ത്യൻ സാമൂഹിക-സാമ്പത്തിക സാഹചര്യത്തിൽ മാർക്സിസത്തെ ഗാന്ധിയൻ കണ്ണിലൂടെ വായിക്കുന്ന ആദ്യകാല ശ്രമങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ സാമൂഹ്യപരിഷ്കരണങ്ങളും രാഷ്ട്രീയ ചിന്തകളും മനസ്സിലാക്കാൻ ഏറെ പ്രാധാന്യമുള്ള ഗ്രന്ഥമാണ് ഈ പുസ്തകം.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ഗാന്ധിയും മാർക്സും
- രചയിതാവ്: K.G. Mashruwala
- പ്രസിദ്ധീകരണ വർഷം: 1967
- താളുകളുടെ എണ്ണം: 156
- അച്ചടി: Mithranikethan Press, Trivandrum
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി