1966 – ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം – സി. എച്ച് . വാഡ്ഡിംടൺ

സി. എച്ച് . വാഡ്ഡിംടൺ രചിച്ച  Biology for the Modern World എന്ന കൃതിയുടെ മലയാള പരിഭാഷയായ ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വി. ശങ്കര നാരായണ അയ്യർ ആണ് പരിഭാഷകൻ.

ദക്ഷിണ ഭാഷാ ബൂക്ക് ട്രസ്റ്റ് തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലേക്ക് ഉത്തമസാഹിത്യകൃതികളുടെ പരിഭാഷയും പ്രകാശനവും നടത്തുന്നതിൻ്റെ ഭാഗമായാണ് ഈ പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. ജീവനുള്ളവയെ കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ടിട്ടുള്ള ശാസ്ത്രമായ ജീവതന്ത്രമാണ് ഈ കൃതിയുടെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

1966 - ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം - സി. എച്ച് . വാഡ്ഡിംടൺ
1966 – ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം – സി. എച്ച് . വാഡ്ഡിംടൺ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം
  • രചന: സി. എച്ച് . വാഡ്ഡിംടൺ
  • താളുകളുടെ എണ്ണം: 168
  • പ്രസാധനം:Southern Languages Book Trust.
  • അച്ചടി: R. V. Memorial Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

 

 

Leave a Reply

Your email address will not be published. Required fields are marked *