1966 – ൽ പ്രസിദ്ധീകരിച്ച, എം. ഗോപാലകൃഷ്‌ണൻ പരിഭാഷപ്പെടുത്തിയ ധാതുസമ്പത്ത് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മിനിസ്ട്രി ഓഫ് ലേബർ & എംപ്ലോയ്മെൻ്റ് തയ്യാറാക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥമാണിത്. തൊഴിലാളികളുടെ അവകാശങ്ങളെപ്പറ്റിയും കടമകളെപ്പറ്റിയും അവരെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും അവരുടെ പ്രയത്നം കൂടുതൽ മേന്മയുള്ളതും പ്രയോജനകരവുമാക്കിത്തീർക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ് എന്ന അർദ്ധ സ്വയംഭരണസ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി ട്രേഡ്‌യൂണിയൻ സംബന്ധമായ വിഷയങ്ങളെക്കുറിച്ചും മറ്റും സാധാരണ ജനങ്ങൾക്കു വായിച്ചു മനസ്സിലാക്കത്തക്ക വിധത്തിലുള്ള അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അവ പ്രാദേശിക ഭാഷകളിലേക്കും വിവർത്തനം ചെയ്തു. നമ്മുടെ രാജ്യത്തെ ധാതു സമ്പത്തിനെക്കുറിച്ചാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ധാതുസമ്പത്ത്
- പ്രസിദ്ധീകരണ വർഷം: 1966
- അച്ചടി: സെൻ്റ് മാർട്ടിൻ പോറസ് പ്രസ്സ്, അങ്കമാലി
- താളുകളുടെ എണ്ണം: 66
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
