1966 ൽ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എജുക്കേഷൻ പ്രസിദ്ധീകരിച്ച സി.വി. രാമൻ എന്ന ബാലസാഹിത്യ ജീവചരിത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എജുക്കേഷൻ ബാലസാഹിത്യ ഗ്രന്ഥാവലിയുടെ ഭാഗമായി പുറത്തിറങ്ങിയ കൃതിയാണിത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞരിലൊരാളും നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞനും ആയ സി.വി. രാമൻ്റെ ജീവചരിത്രം ആണ് ഉള്ളടക്കം.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: സി.വി. രാമൻ
- പ്രസിദ്ധീകരണ വർഷം: 1966
- താളുകളുടെ എണ്ണം: 61
- പ്രസാധകർ : State Institute of Education
- അച്ചടി: The Bhagyodayam Press, Thiruvalla
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
