1966- ൽ എം.കെ ഗാന്ധി രചിച്ച ബേസിക് എഡ്യൂക്കേഷൻ എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയായ അടിസ്ഥാന വിദ്യാഭ്യാസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എസ് .വി കൃഷ്ണ വാരിയർ ആണ്
1966- അടിസ്ഥാന വിദ്യാഭ്യാസം-എം.കെ ഗാന്ധി
നിലവിലുള്ള വിദ്യാഭ്യാസ രീതിയെ അപഗ്രഥനം ചെയ്‌തും, ദോഷവശങ്ങൾ ചൂണ്ടിക്കാണിച്ചും, ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ചും ദേശീയവും സമഗ്രവുമായ വിദ്യാഭ്യാസപദ്ധതി ആസൂത്രണം ചെയ്യുകയാണ് ഗാന്ധിജി ഈ പുസ്തകത്തിലൂടെ. വിദ്യാഭ്യാസപ്രവർത്തകരും ,പൊതുജനങ്ങളും വായിച്ചിരിക്കേണ്ട ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് .
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: അടിസ്ഥാന വിദ്യാഭ്യാസം
- രചയിതാവ്: എം.കെ ഗാന്ധി
- മലയാള പരിഭാഷ: എസ് .വി കൃഷ്ണവാരിയർ
- പ്രസിദ്ധീകരണ വർഷം: 1966
- താളുകളുടെ എണ്ണം: 180
- അച്ചടി: ഇന്ത്യ പ്രസ് ,കോട്ടയം
- സ്കാൻ ലഭ്യമായ ഇടം: കണ്ണി