1964-ൽ പ്രസിദ്ധീകരിച്ച, കെ.സി. കേശവപിള്ള എഴുതിയ സദാരാമ – സംഗീത നാടകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ മലയാള നാടകവേദിക്കും സംഗീതനാടക പാരമ്പര്യത്തിനും ഗണ്യമായ സംഭാവന നൽകിയ ഈ നാടകം സാഹിത്യ മൂല്യവും സംഗീത ഉള്ളടക്കവും കൊണ്ട് ശ്രദ്ധേയമാണ് ഒന്നാണ്.മലയാളത്തിലെ ആദ്യ സംഗീതനാടകമാണിത്, തമിഴ് നാടകകഥ ഉപജീവിച്ച് ശാസ്ത്രീയഗാനങ്ങൾ ഉൾപ്പെടുത്തി രചിച്ചതാണ്. തമിഴ് സംഗീതനാടകങ്ങളുടെ കേരളപ്രചാരത്തിനു പ്രതികരണമായി ഉണ്ടായ ഈ കൃതി നാടകീയമായ ഘടകങ്ങൾ കൊണ്ടും സംഗീത മികവ് കൊണ്ടും കാണികളുടെ ഹൃദയം കീഴടക്കി എന്നു തന്നെ പറയാം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സദാരാമ – സംഗീത നാടകം
- രചന: കെ.സി. കേശവപിള്ള
- പ്രസിദ്ധീകരണ വർഷം: 1964
- താളുകളുടെ എണ്ണം: 172
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
