1964-ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച, പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രത്യയശാസ്ത്രപരമായ വിവാദത്തെ പറ്റി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗീകരിച്ച റിപ്പോർട്ടിൻ്റെ പുസ്തകരൂപമാണിത്. 1964 ജൂൺ 7 മുതൽ 17 വരെ ഡൽഹിയിൽ വെച്ച് പാർട്ടി ദേശീയ കൗൺസിൽ നടന്ന ദേശീയ കൗൺസിൽ “വരട്ടുതത്വവാദപരമായ ഭിന്നിപ്പിനും വീരസാഹസികത്വത്തിനും അവസരവാദത്തിനുമെതിരായി – പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി” എന്ന പേരിൽ ഡ്രാഫ്ടിംഗ് കമ്മിറ്റി ചർച്ചചെയ്ത ഭേദഗതികളോടെ പാർട്ടി ഏഴാം കോൺഗ്രസ്സിൽ സമർപ്പിക്കുന്നതിനുവേണ്ട് തയ്യാറാക്കിയ റിപ്പോർട്ടാണ് ഉള്ളടക്കം. 1964 എന്ന വർഷം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. ആശയപരമായ ഭിന്നതകളും അന്താരാഷ്ട്ര രാഷ്ട്രീയ സ്വാധീനങ്ങളും ചേർന്ന് പാർട്ടിയെ ഒരു വലിയ പ്രതിസന്ധിയിലേക്ക് നയിച്ച കാലഘട്ടം. ഈ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്. 1950കളുടെ അവസാനം മുതൽ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വലിയ ആശയവ്യത്യാസങ്ങൾ രൂപപ്പെട്ടു. സോവിയറ്റ് യൂണിയൻ മുന്നോട്ടുവെച്ചത്: സമാധാനപരമായ സഹവർത്തിത്വവും
ചൈന മുന്നോട്ടുവെച്ചത് വർഗ്ഗസമരം അനിവാര്യമാണെന്ന നിലപാടുമായിരുന്നു. ഈ ഭിന്നത (Sino–Soviet Split) ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളെ രണ്ടായി ഭാഗിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഈ വൈരുദ്ധ്യം പ്രകടമായി. ഈ സാഹചര്യത്തിലാണ് 1964-ൽ CPIയുടെ നേതൃത്വത്തിൽ “പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി”എന്ന നിലപാട് രേഖ ഉയർന്നുവന്നത്. രേഖയുടെ പ്രധാന ആശയങ്ങൾ പാർട്ടിയിലെ ആശയവ്യത്യാസങ്ങൾ പിളർപ്പിലേക്ക് നയിക്കരുതെന്നും,ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐക്യം തകരുന്നത് തൊഴിലാളിവർഗ്ഗത്തിന് തിരിച്ചടിയാണെന്നും, അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയുടെ അകത്ത് പരിഹരിക്കണമെന്നും, അന്താരാഷ്ട്ര തലത്തിൽ ഐക്യബോധം അനിവാര്യമാണ് എന്നുമായിരുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി
- പ്രസിദ്ധീകരണ വർഷം: 1964
- താളുകളുടെ എണ്ണം: 109
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
