1963 – ൽ പ്രസിദ്ധീകരിച്ച, എസ്.കെ. ഡേ രചിച്ച സാമൂഹ്യവികസനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സാമൂഹ്യ വികസന പ്രസ്ഥാനത്തിൻ്റെ ഉത്ഭവവും വളർച്ചയും അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. മാറിവന്ന അധികാര വ്യവസ്ഥകളെക്കുറിച്ചും അതിൻ്റെ ഭാഗമായി ഉണ്ടായ സാമൂഹിക മാറ്റങ്ങളും ഇതിൽ വിവരിക്കുന്നു. ആസൂത്രണത്തിൻ്റെ പ്രാധാന്യവും ജനങ്ങൾ തന്നെ അതിൽ ഭാഗമാകുന്നത് എങ്ങനെയെന്നും പുസ്തകത്തിൽ വിശദമാക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സാമൂഹ്യവികസനം
- പ്രസിദ്ധീകരണ വർഷം: 1963
- അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
- താളുകളുടെ എണ്ണം: 336
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
