1963 ൽ കൂത്താട്ടുകുളം സി.ജെ. സ്മാരക പ്രസംഗ സമിതി പ്രസിദ്ധീകരിച്ച നോവൽ – സി.ജെ സ്മാരക പ്രസംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 ആഗസ്റ്റ് മാസത്തിൽ കൂത്താട്ടുകുളത്തുവച്ച് കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന സി.ജെ.സ്മാരക പ്രഭാഷണപരമ്പരയിൽ അവതരിക്കപ്പെട്ട മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാർ രചിച്ച പന്ത്രണ്ട് പ്രബന്ധങ്ങളുടെ സമാഹാരമാണ്. ആദ്യത്തെ എട്ടു പ്രബന്ധങ്ങളിൽ നോവലിൻ്റെ പൊതുഘടകങ്ങളെ പറ്റി പ്രതിപാദിക്കുന്നു. അടുത്ത നാലു പ്രബന്ധങ്ങളിൽ ആദ്യം മുതലുള്ള മലയാള നോവലുകളെ കുറിച്ചാണ് പരാമർശം.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: നോവൽ – സി.ജെ സ്മാരക പ്രസംഗങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 198
- അച്ചടി: Metro Printing House, Koothattukulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി