1963- ൽ നാലാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച , റ്റി .കെ . പത്മനാഭൻ എഴുതിയ അനുദിന വിഞ്ജാനം – Grade IV എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1963 – അനുദിന വിഞ്ജാനം -Grade IV- റ്റി .കെ . പത്മനാഭൻ
പട്ടണങ്ങളിൽ പണ്ട് കാലത്തു ഉപയോഗിച്ചിരുന്ന ജലവിതരണ സംവിധാനത്തെക്കുറിച്ചും,വിമാനനിർമ്മിതിയുടെ ഉല്പത്തിയെ പറ്റിയും, പഞ്ഞിയുടെ സംസ്ക്കരണത്തെക്കുറിച്ചും, എങ്ങനെയാണു കടലാസ് നിർമ്മാണം, പട്ടുകളുടെയും മറ്റു നാരുകളുടെയും സംസ്ക്കരണം, ബ്ലീച്ചിങ്,മെഴ്സ്റൈസിംഗ് മുതലായവ രീതികൾ എങ്ങനെയാണു ചെയ്യുന്നത്, എങ്ങനെയാണു തണുപ്പിക്കൽ, ആവിയെന്ത്രങ്ങളുടെ പ്രവർത്തനം,സ്ഫോടനസാധനങ്ങളുടെ പരിചയപ്പെടുത്തൽ,നിത്യ ജീവിതത്തിൽ വളരെയധികം ഉപയോഗപ്രദമായ റബ്ബറിൻ്റെ വ്യാവസായിക നിർമ്മിതി,ഇവയെല്ലാം തന്നെ പത്തോളം അദ്ധ്യായങ്ങളിലായി ചിത്രങ്ങൾ സഹിതം വിശദമായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത് കേരള പ്രസ്സ്,തിരുവനന്തപുരമാണ്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: അനുദിന വിഞ്ജാനം -Grade IV
- രചയിതാവ് : റ്റി .കെ . പത്മനാഭൻ
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 108
- അച്ചടി: Kerala Press, Trivandrum.
- സ്കാൻ ലഭ്യമായ ഇടം: കണ്ണി