1962 – ൽ പ്രസിദ്ധീകരിച്ച, മാറോക്കി രചിച്ച സാമ്രാജ്യത്വത്തിൻ്റെ വിശ്വരൂപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അന്തർദ്ദേശീയസംഭവവികാസങ്ങളുടെ സൂക്ഷ്മനിരീക്ഷകനായ മാറോക്കി മലയാളരാജ്യം ചിത്രവാരികയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന
ലേഖനങ്ങളുടെ ഒരു സമാഹാരമാണിത്. മാറുന്ന ലോകത്തിൻ്റെ ഗതി മനസ്സിലാക്കുന്നതിനും ആഗോള തലത്തിലുള്ള സംഭവ വികാസങ്ങളെക്കുറിച്ചുള്ള വിശകലനത്തിനും സഹായകമാകുന്ന ലേഖനങ്ങളാണ് ഇതിൽ ഉള്ളത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സാമ്രാജ്യത്വത്തിൻ്റെ വിശ്വരൂപം
- പ്രസിദ്ധീകരണ വർഷം: 1962
- അച്ചടി: എസ്.ആർ.വി. പ്രസ്സ്, കൊല്ലം
- താളുകളുടെ എണ്ണം: 100
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
