1962ൽ പ്രസിദ്ധീകരിച്ച, വ്ളാഡിമിർ ദുഡിൻ്റ് സെഫ് രചിച്ച ഒരു തുള്ളി വെളിച്ചം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സോവിയറ്റ് യൂണിയനിൽ നിന്നും പുറത്തുവന്ന യാഥാർത്തമല്ലാത്ത ആദ്യത്തെ സാഹിത്യ കൃതിയാണ് ഒരു തുള്ളി വെളിച്ചം. പ്രതീകങ്ങൾ
നിറഞ്ഞ അസാധാരണമായ ഒരു ലോകത്തെ ആണ് ഈ കൃതി നമുക്ക് മുന്നിൽ സമർപ്പിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഒരു തുള്ളിവെളിച്ചം
- പ്രസിദ്ധീകരണ വർഷം: 1962
- അച്ചടി: ഇന്ത്യ പ്രസ്സ് ,കോട്ടയം
- താളുകളുടെ എണ്ണം: 106
- സ്കാൻ ലഭ്യമായ ഇടം: കണ്ണി