ചിത്ര രചന, പെയിൻ്റിംഗ് എന്നിവയെ പറ്റി ഒമ്പതാം ക്ലാസ്സ് കുട്ടികൾക്കു വേണ്ടി കേരളാ സർക്കാർ 1962ൽ പുറത്തിറക്കിയ Drawing and Painting എന്ന പാഠപുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കല എന്നാൽ എന്ത് എന്ന് ആദ്യ അധ്യായത്തിൽ വിവരിച്ച ശേഷം, വിവിധ കലാ രൂപങ്ങളുടെ വിവരണം, കലയുടെ വൈകാരിക തലങ്ങൾ, Fine arts, Applied arts, Crafts തമ്മിലുള്ള വ്യത്യാസം എന്നിവ പരിചയപ്പെടുത്തുന്ന അധ്യായങ്ങൾ വായിക്കാം. തുടർന്ന് പുരാതന യൂറോപ്പ്, ഈജിപ്റ്റ്, മെസൊപൊട്ടാമിയ, ഇന്ത്യ എന്നിവിടങ്ങളിലെ കലയുടെ വിവരണമുണ്ട്. അതിനെ തുടർന്ന് പ്രകൃതിയിലെ വസ്തുക്കളെ കലയിൽ പ്രതിനിധാനം ചെയ്യുന്നതിൻ്റെ സാങ്കേതിക വശങ്ങൾ ഓരോ ചെറു അധ്യായങ്ങളായി രേഖാ ചിത്രങ്ങൾ സഹിതം ചേർത്തിരിക്കുന്നു. വര, കളർ, ഷേഡിംഗ്, പെയിൻ്റിംഗ്, പാറ്റേണുകൾ, അക്ഷരങ്ങൾ തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ലളിതമായ അധ്യായങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ബ്ലോക്ക് പ്രിൻ്റിംഗ് കാലഘട്ടത്തിൽ അച്ചടിച്ച ഈ പുസ്തകത്തിൽ ചില മൾട്ടി കളർ പേജുകൾ ഇടയ്ക്ക് ചേർത്തിരിക്കുന്നത് ശ്രദ്ധേയമാണ്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: Drawing and Painting – Standard IX
- പ്രസിദ്ധീകരണ വർഷം: 1962
- താളുകളുടെ എണ്ണം: 160
- അച്ചടി: The Press Ramses, Trivandrum
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി