1961 – ൽ പ്രസിദ്ധീകരിച്ച, കൃഷ്ണകവി രചിച്ച ഭരതചരിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൃഷ്ണകവി രചിച്ച കാവ്യമാണ് ഭരതചരിതം. ഈ കൃതിയിൽ പന്ത്രണ്ട് സർഗ്ഗങ്ങളുണ്ട്. ആദ്യത്തെ എട്ട് സർഗ്ഗങ്ങളിൽ ശാകുന്തളം കഥ തന്നെയാണ് വിഷയമായി വരുന്നത്. കാളിദാസൻ്റെ ശാകുന്തളത്തിൽ നിന്നും പല വ്യത്യാസങ്ങളും കൃഷ്ണകവി വരുത്തിയിട്ടുണ്ട്. അർത്ഥചമൽക്കാരമാണ് ഈ കൃതിയുടെ ഏറ്റവും വലിയ സവിശേഷതയായി പറയപ്പെടുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഭരതചരിതം
- പ്രസിദ്ധീകരണ വർഷം: 1961
- അച്ചടി: ആസാദ് പ്രിൻ്റേഴ്സ്, കൊല്ലം
- താളുകളുടെ എണ്ണം: 366
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
