1961-ൽ മൗലാനമുഹമ്മദ് അസ്ലം രചിച്ച ബനൂഉമയ്യാ ഖലീഫമാർ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഡൽഹി മുസ്ലീം ദേശീയ സർവ്വകലാശാലയിലെ ഇസ്ലാം ചരിത്ര അധ്യാപകനായ മൗലാന മുഹമ്മദ് അസ്ലാം സാഹിബ് ഉറുദു ഭാഷയിൽ എഴുതിയിട്ടുള്ള താരീഖുൽ ഉമ്മത്ത് എന്ന ചരിത്ര ഗ്രന്ഥത്തിലെ മൂന്നാം ഭാഗത്തിൻ്റെ പരിഭാഷയാണ് ഈ പുസ്തകം. പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് കെ. സി. കോമുക്കുട്ടിയാണ്.
ഖുറൈശി ഗോത്രത്തിലെ നായകന്മാരിൽ ഒരാളായ ഉമയ്യത്തിൻ്റെ കുടുംബചരിത്രമാണ് ഉള്ളടക്കം
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: ബനൂഉമയ്യാ ഖലീഫമാർ
- രചന: Moulana Muhammad Aslam/K.C. Komukkutty
- പ്രസിദ്ധീകരണ വർഷം: 1961
- താളുകളുടെ എണ്ണം: 226
- അച്ചടി: The New Printing House, Perumbavoor
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി