1961 ൽ പ്രസിദ്ധീകരിച്ച മെഹർ രചിച്ച ആമിനക്കുട്ടി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലയാള സാഹിത്യത്തിലെ അവഗണിക്കാനാവാത്ത ഒരു ശാഖയാണ് മാപ്പിളപ്പാട്ടുകൾ. ഈ കൃതി മാപ്പിളപ്പാട്ട് രീതിയിൽ ഉള്ള ഒരു പ്രണയ കഥയാണ്. പുസ്തകത്തിൻ്റെ ഏതാനും ഭാഗങ്ങൾക്ക് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ബാല്യകാലസഖിയുമായ് സാമ്യമുണ്ടെന്ന് രചയിതാവ് സാക്ഷ്യപ്പെടുത്തുന്നു. പ്രചരണത്തിലുള്ള മാപ്പിളപ്പാട്ടുകളിൽ 29 രീതികളെ തിരഞ്ഞെടുത്താണ് പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: ആമിനക്കുട്ടി
- പ്രസിദ്ധീകരണ വർഷം: 1961
- താളുകളുടെ എണ്ണം: 72
- പ്രസാധനം: Amina Book Stall, Trichur
- അച്ചടി: Printing Center, Trichur
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി