1959 ൽ പ്രസിദ്ധീകരിച്ച സുഭദ്ര പരമേശ്വരൻ രചിച്ച വനിതാ ലോകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ലോകരാഷ്ട്രങ്ങളിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം, അവരുടെ സാമൂഹ്യവും സാമ്പത്തികവും സാമുദായികവുമായ അവകാശങ്ങൾ, പൊതുരംഗത്ത് അവർ അനുഭവിക്കുന്ന അസമത്വങ്ങൾ എന്നിവയെകുറിച്ചാണ് പുസ്തകത്തിലെ പരാമർശം. കേരളത്തിലെ സ്ത്രീജനങ്ങൾക്ക് ലോകത്തിലെ ഇതരഭാഗങ്ങളിലെ സഹോദരിമാരിമാരെ പറ്റി പഠിക്കുവാൻ ഉതകും വിധം മാതൃഭൂമി ആഴ്ച്ച പതിപ്പിൽ രചയിതാവ് എഴുതിയിട്ടുള്ള പതിനേഴ് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഇ. എം. എസ്. നമ്പൂതിരിപ്പാടാണ് ഈ കൃതിക്ക് അവതാരിക എഴുതിയിട്ടുള്ളത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: വനിതാലോകം
- രചന: Subhadra Parameswaran
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 150
- അച്ചടി: Keralathilakam Press, Ernakulam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി