1959- സർവ്വോദയം

1959 ൽ പ്രസിദ്ധീകരിച്ച ബി .ടി രണദിവേ രചിച്ച സർവ്വോദയം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സി .വി പാപ്പച്ചൻ ആണ്.

1959- സർവ്വോദയം-ബി .ടി രണദിവേ 

പ്രമുഖ കമ്മ്യൂണിസ്റ്റ് ചിന്തകനും തൊഴിലാളി നേതാവുമായിരുന്നു ബി ടി രണദിവേ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താത്വിക മാസികയായ “ന്യൂ ഏജി”ൽ സർവ്വോദയവും കമ്മ്യൂണിസവും എന്ന വിഷയത്തെ അധീകരിച്ചു നടന്ന സംവാദത്തെ ഉപസംഹരിച്ചുകൊണ്ട് എഴുതപ്പെട്ടതാണ് പരിഭാഷപ്പെടുത്തിയ ഈ ലേഖനം. മഹാത്മാഗാന്ധിയുടെ സർവ്വോദയ ചിന്തകളെ വിമർശനാത്മകമായി പഠിക്കുകയും അതിൻ്റെ പരിമിതികൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു . ഗാന്ധിയൻ സാമൂഹിക തത്വങ്ങളുടെ മറവിൽ ഇന്ത്യയിലെ പീഡിത ജനവിഭാഗങ്ങൾക്കെതിരായ അധിനിവേശം എങ്ങനെയാണ് നടക്കുന്നതെന്നും ഗ്രന്ഥം വിശദീകരിക്കുന്നു. തൊഴിലാളി വിഭാഗത്തിനും കർഷകർക്കുമുള്ള അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വിപ്ലവാത്മക സമീപനമാണ് ലേഖകൻ സ്വീകരിച്ചിരിക്കുന്നത് .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : സർവ്വോദയം
  • രചയിതാവ്: ബി .ടി രണദിവേ
  • മലയാള പരിഭാഷ: സി .വി പാപ്പച്ചൻ
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 84
  • അച്ചടി: സത്യപ്രകാശിനി പ്രസ്സ് ,എറണാകുളം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *