1959 ൽ പ്രസിദ്ധീകരിച്ച എം. വി.അബു രചിച്ച ചലനാത്മക വീക്ഷണം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബർണ്ണാഡ് ഷാ, മുഹമ്മദ് ഇഖ്ബാൽ എന്നിവരെ കുറിച്ചും അവരുടെ സാഹിത്യസൃഷ്ടികളെ കുറിച്ചുമുള്ള പഠനങ്ങൾ, ഇസ്ലാമികസംസ്കാരം, മിസ്റ്റിസിസവും യുക്തിചിന്തയും എന്നീ വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ എന്നിവയാണ് ഉള്ളടക്കം.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: ചലനാത്മക വീക്ഷണം
- രചന: M. V. Abu
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 80
- അച്ചടി: F. George Printing Works, Kandassankadavu
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി