1958 – ൽ പ്രസിദ്ധീകരിച്ച, വി.കെ. ശങ്കരൻ മുൻഷി എഴുതിയ തൃക്കരുവാ ദേവസ്വം ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊല്ലം താലൂക്കിൽ, തൃക്കരുവാ വില്ലേജിൻ്റെയും, പഞ്ചായത്തിൻ്റെയും അതിർത്തിയിൽപ്പെട്ട അതിപുരാതനമായ ഒരു ദേവസ്വമാണു തൃക്കരുവ ദേവസ്വം. കാമനാട്ടുകാർ എന്നും കുററിയഴികത്തുകാർ എന്നും വിവേചിച്ചു പറയുന്ന ഒരു കുടുബക്കാരുടെ വക പ്രൈവറ്റ് ദേവസ്വമാണിതു്. ഇതിനെ കുറ്റിയഴികം ദേവസ്വം എന്നുപറയാറുണ്ട്. “തൃക്കരുവ ദേവസ്വം ഒന്നാംഭാഗം” എന്ന ഈ പുസ്തകത്തിൽ ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ, തൃക്കരുവ ദേവസ്വത്തിൻ്റെ ചരിത്രപരമായ രേഖകൾ, ദേവസ്വത്തിൻ്റെ കീഴിൽ വരുന്ന ക്ഷേത്രങ്ങളുടെ വിവരങ്ങൾ, നടത്തിവരാറുള്ള ഉത്സവങ്ങൾ, ദേവസ്വം സംബന്ധിച്ച് കാമനാട്ടുകാരും കുറ്റിയഴികത്തുകാരും തമ്മിൽ 1084-ാം മാണ്ടു തുടങ്ങിയ വ്യവഹാരങ്ങൾ, വ്യവഹാരത്തിൻ്റെ ജഡ്ജിമെൻ്റ് വിവർത്തനങ്ങൾ, എന്നിവയെല്ലാം വിശദമായി പ്രതിപാദിച്ചിരിക്കുന്നു .
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: തൃക്കരുവാ ദേവസ്വം ഒന്നാം ഭാഗം
- രചന:വി.കെ. ശങ്കരൻ മുൻഷി
- പ്രസിദ്ധീകരണ വർഷം: 1958
- താളുകളുടെ എണ്ണം: 104
- അച്ചടി: Sreenarayana Press, Kollam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി