1958 – തീയറി ഓഫ് ബുക്ക് ബൈൻ്റിങ്ങ് – പി. കെ. ലൂയീസ്

1958 ൽ പ്രസിദ്ധീകരിച്ച,  പി. കെ. ലൂയീസ് രചിച്ച തീയറി ഓഫ് ബുക്ക് ബൈൻ്റിങ്ങ് എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്നത്തെ വിദ്യാഭ്യാസ പദ്ധതിയിൽ അടിസ്ഥാനപരമായ കൈ തൊഴിലിനു പ്രാധാന്യം നൽകിയിട്ടുണ്ട്. ബുക്ക് ബൈൻ്റിങ്ങിൽ ദീർഘകാലത്തെ തഴക്കവും പഴക്കവുമുള്ള വ്യക്തിയാണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. ബുക്ക് ബൈൻ്റിങ്ങിനെ സംബന്ധിച്ച മലയാളത്തിൽ രചിക്കപ്പെട്ട അപൂർവ്വ കൃതിയാണിത്. ബുക്ക് ബൈൻ്റിങ്ങിനെ സംബന്ധിച്ച സാങ്കേതികമായ എല്ലാ അറിവുകളും ഈ പുസ്തകം പ്രദാനം ചെയ്യുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1958 - തീയറി ഓഫ് ബുക്ക് ബൈൻ്റിങ്ങ് - പി. കെ. ലൂയീസ്
1958 – തീയറി ഓഫ് ബുക്ക് ബൈൻ്റിങ്ങ് – പി. കെ. ലൂയീസ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: തീയറി ഓഫ് ബുക്ക് ബൈൻ്റിങ്ങ്
  • രചന: P. K. Louies
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 46
  • പ്രസാധകൻ: Poovathingal Ruling and Binding Works, Trichur
  • അച്ചടി: Kerala Printers, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *