1958 – ൽ പ്രസിദ്ധീകരിച്ച, ഒറവങ്കര നീലകണ്ഠൻനമ്പൂതിരി എഴുതിയ രുഗ്മിണീസ്വയംവരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒറവങ്കര നീലകണ്ഠൻനമ്പൂതിരി രചിച്ച വഞ്ചിപ്പാട്ട് കൃതിയാണ് രുഗ്മിണീസ്വയംവരം. പുരാണപ്രസിദ്ധമായ രുഗ്മിണീസ്വയംവരം കഥ തന്നെയാണ് ഈ കാവ്യത്തിൻ്റെയും ഇതിവൃത്തം. ദ്രാവിഡ വൃത്തങ്ങളിൽ കേരളീയത്വം കൂടുതൽ ഉള്ള വഞ്ചിപ്പാട്ടു വൃത്തത്തിലാണ് കാവ്യരചന നടത്തിയിരിക്കുന്നത്. കവിയുടെ ഭാഷാ സ്വാധീനവും നർമ്മബോധവും പ്രാസപ്രവാഹവും അലങ്കാര പ്രയോഗവും എല്ലാം കൃത്യമായ തോതിൽ ഒത്തിണങ്ങിയ രചനയാണിത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: രുഗ്മിണീസ്വയംവരം
- പ്രസിദ്ധീകരണ വർഷം: 1958
- അച്ചടി: ഭാരത വിലാസം പ്രസ്സ്, തൃശ്ശിവപേരൂർ
- താളുകളുടെ എണ്ണം: 60
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
