1958 – ഒരാഴ്ച ഗാന്ധിയുടെ കൂടെ

1958-ൽ പ്രസിദ്ധീകരിച്ച, ലൂയി ഫിഷർ എഴുതി എ. മാധവൻ വിവർത്തനം ചെയ്ത ഒരാഴ്ച ഗാന്ധിയുടെ കൂടെ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1958 – ഒരാഴ്ച ഗാന്ധിയുടെ കൂടെ

അമേരിക്കയിൽ നിന്നുള്ള പത്രപ്രവർത്തകനായ ലൂയി ഫിഷർ 1942 ജൂണിൽ ഗാന്ധിജിയുമൊത്ത് ഒരാഴ്ചക്കാലം കഴിയാൻ ഇടയായപ്പോൾ എഴുതിയ കുറിപ്പുകൾ ആണ് ഈ പുസ്തകത്തിലുള്ളത്. ഗാന്ധിയുമൊത്തു നടത്തിയ സംഭാഷണങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെക്കുറിച്ചും ഉള്ള ഗ്രന്ഥകാരൻ്റെ നിരീക്ഷണങ്ങളും ഇതിലുൾപ്പെടുന്നു. ഗാന്ധിജിയെക്കുറിച്ചുള്ള ഗ്രന്ഥകാരൻ്റെ അഭിപ്രായങ്ങൾ ആണ് അവസാനത്തെ അധ്യായത്തിലുള്ളത്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഒരാഴ്ച ഗാന്ധിയുടെ കൂടെ
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 184
  • അച്ചടി: Geetha Press, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *