1958 – ചെങ്കോലും ചെന്താമരയും – തിരുനൈനാർകുറിച്ചി മാധവൻ നായർ

1958ൽ പ്രസിദ്ധീകരിച്ച തിരുനൈനാർകുറിച്ചി മാധവൻ നായർ രചിച്ച ചെങ്കോലും ചെന്താമരയും  എന്ന  കവിതാസമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1958 - ചെങ്കോലും ചെന്താമരയും - തിരുനൈനാർകുറിച്ചി മാധവൻ നായർ
1958 – ചെങ്കോലും ചെന്താമരയും – തിരുനൈനാർകുറിച്ചി മാധവൻ നായർ

ഉമ്മിണിതങ്കയുടെയും മാർത്താണ്ഡവർമ്മയുടെയും ദുരന്തപൂർണ്ണമായ പ്രണയവും മാർത്താണ്ഡവർമ്മയും ഉമ്മിണിതങ്കയുടെ സഹോദരന്മാരായ തമ്പിമാരും തമ്മിലുള്ള സംഘർഷവും, ഉമ്മിണിതങ്കയുടെ ആത്മാഹൂതിയും ആണ് കവിതയുടെ ഇതിവൃത്തം.

കേരളത്തിലെ ആദ്യകാല ഗാന രചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ.കവി, അദ്ധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് 1916 ഏപ്രിൽ 16ന് കന്യാകുമാരി ജില്ലയിലെ തിരുനയിനാർകുറിച്ചി ഗ്രാമത്തിലായിരുന്നു ജനനം.1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചു. ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ ആത്മവിദ്യാലയമേ.., ഭക്തകുചേലയിലെ ഈശ്വര ചിന്തയിതൊന്നേ ..എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു. 1948-ൽ ട്രാവൻകൂർ റേഡിയോ നിലയത്തിൻ്റെ തുടക്കത്തിനു പിന്നിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ട്രാവൻകൂർ റേഡിയോ നിലയം പിന്നീട് ആകാശവാണിയായപ്പോഴും അമരത്തു തന്നെ ഉണ്ടായിരുന്ന ശ്രീ മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ആകാശവാണിയിലൂടെ കേന്ദ്ര സർക്കാർ ജീവനക്കാരാനായി. പല ഭാഷകളിൽ പ്രാവീണ്യമുള്ള ഇദ്ദേഹം ആകാശവാണിയിലെ ജോലിക്കിടയിലാണ് ഗാനരചനയിലേക്കു തിരിഞ്ഞത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ചെങ്കോലും ചെന്താമരയും
  • രചന: Thirunainarkurichi Madhavan Nair
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 94
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *