1958 – ഭാരതപ്രേഷിതൻ – ഫാദർ ജോസഫ് നെടുഞ്ചിറ

1958 – ൽ പ്രസിദ്ധീകരിച്ച, ഫാദർ ജോസഫ് നെടുഞ്ചിറ രചിച്ച ഭാരതപ്രേഷിതൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1958 - ഭാരതപ്രേഷിതൻ- ഫാദർ ജോസഫ് നെടുഞ്ചിറ
1958 – ഭാരതപ്രേഷിതൻ- ഫാദർ ജോസഫ് നെടുഞ്ചിറ

ഭാരതപ്രേഷിതനായ മാർ തോമ്മാശ്ലീഹായുടെ ഒരു
സംക്ഷിപ്ത ജീവചരിതമാണ് ഈ ചെറുഗ്രന്ഥം. തോമ്മാശ്ലീഹ ആദ്യമായി കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിക്കുകയും പിന്നീട് ഭാരതം മുഴവനും സുവിശേഷപ്രസംഗം നടത്തി നിരവധി ആളുകളെ ക്രിസ്തുമതത്തിൽ ചേർക്കുകയും ചെയ്തു. അവസാനം പ്രതിയോഗികളുടെ കൈയിൽ അകപ്പെട്ടു രക്തംചിന്തി വീരസ്വർഗ്ഗം പ്രാപിക്കുകയുമാണുണ്ടായത് . എന്ന പരമ്പരാഗത വിശ്വാസം ഇതിൽ ആവർത്തിക്കുന്നു. പ്രേഷിതവര്യനായ തോമ്മാശ്ലീഹ ഭാരതത്തിൽ പല അത്ഭുതങ്ങളും പ്രവത്തിച്ചതായിക്കാണുന്നു. പുരാതന പാട്ടുകൾ, പന്ത്രണ്ടു ശ്ലീഹന്മാർ എന്നീ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിക്കാണുന്ന അത്ഭുതപ്രവർത്തികളിൽ ചിലത് ഈ ചെറുപുസ്തകത്തിലും വിവരിച്ചിണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാരതപ്രേഷിതൻ
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: St. Joseph’s Press Mannanam
  • താളുകളുടെ എണ്ണം: 51
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *