1957 ൽ പ്രസിദ്ധീകരിച്ച ഒ. ആബുരചിച്ച തപാൽ മുദ്രകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മുദ്രകൾ ശേഖരിക്കുക എന്നത് ഒരു വിനോദത്തോടൊപ്പം തന്നെ ആദായകരവുമാണ്. മുദ്രകൾ ശേഖരിക്കുന്നത് ഒരു വിനോദമായി എടുത്തിട്ടുള്ള വിദ്യാർത്ഥികളെയും മുതിർന്നവരെയും സഹായിക്കുന്ന ഒരു കൃതിയാണിത്. ഈ വിഷയത്തെ കുറിച്ച് മലയാളത്തിലെ ആദ്യകൃതിയാണിതെന്ന് രചയിതാവ് സാക്ഷ്യപ്പെടുത്തുന്നു.
തപ്പാൽ മുദ്ര, ആധാര മുദ്ര, ഭീമ മുദ്ര, ഹരജി മുദ്ര, ലക്കോട്ടിന്മേലും കാർഡിന്മേലും മറ്റുമുള്ള മുദ്രകൾ, തീപ്പെട്ടികളിൽ ഒട്ടിക്കാറുള്ള നികുതി മുദ്രകൾ എല്ലാം തന്നെ ഈ വിഭാഗത്തിൽ പെടുന്നവയാണ്. തപ്പാലാവശ്യങ്ങൾക്ക് വേണ്ടി തപ്പാലാപ്പീസുകളിൾ വിറ്റിരുന്നതോ, വിറ്റുവരുന്നതോ ആയ തപ്പാൽ മുദ്രകളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. പോയകാലത്തെ മുദ്രകൾ, അവയുടെ വിലവിവരം, സാങ്കേതികത, ശേഖരണം, മുദ്രകളുടെ ആൽബനിർമ്മാണം തുടങ്ങിയ ഒട്ടേറെ അറിവുകൾ ഈ പുസ്തകം പ്രദാനം ചെയ്യുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: തപാൽ മുദ്രകൾ
- രചന: O. Abu
- പ്രസിദ്ധീകരണ വർഷം: 1957
- താളുകളുടെ എണ്ണം: 56
- അച്ചടി: Saroj Press, Calicut
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി