1957-ൽ പ്രസിദ്ധീകരിച്ച, ഹെർമൻ ഹെസ്സെ എഴുതിയ സിദ്ധാർത്ഥൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1957 – സിദ്ധാർത്ഥൻ
1951-ലാണ് ജർമ്മൻ നോവലിസ്റ്റും കവിയും ചിത്രകാരനുമായിരുന്ന ഹെർമൻ ഹെസ്സെ സിദ്ധാർത്ഥ എന്ന നോവലെഴുതുന്നത്. കപിലവസ്തുവിൽ ജനിച്ച സിദ്ധാർത്ഥൻ ജ്ഞാനം കൈവരിക്കാനായി നാടും വീടും വിട്ടിറങ്ങുന്നു. വിജ്ഞാനത്തിനു വേണ്ടിയുള്ള സിദ്ധാർത്ഥൻ്റെ വിശപ്പോടു കൂടി ആരംഭിച്ച് ജ്ഞാനത്തിൻ്റെ പൂർത്തിയിലും സംതൃപ്തിയിലും അവസാനിക്കുന്ന ദീർഘയാത്രയുടെ ചരിത്രമാണ് ഈ നോവൽ. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പി. കുഞ്ഞിക്കൃഷ്ണമേനോൻ ആണ്
വിവിധ ഭാഷകളിലുള്ള നൂതനകൃതികൾ വായനക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി ദക്ഷിണ ഭാഷാമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സിദ്ധാർത്ഥൻ
- പ്രസിദ്ധീകരണ വർഷം: 1957
- അച്ചടി: പരിഷണ്മുദ്രണാലയം, എറണാകുളം
- താളുകളുടെ എണ്ണം: 196
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
