1957 – ശിവാനന്ദലഹരീ – കെ. വാസുദേവൻ മൂസ്സത്

1957 ൽ പ്രസിദ്ധീകരിച്ച, കെ. വാസുദേവൻ മൂസ്സത് രചിച്ച  ശിവാനന്ദലഹരീ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1957 - ശിവാനന്ദലഹരീ - കെ. വാസുദേവൻ മൂസ്സത്
1957 – ശിവാനന്ദലഹരീ – കെ. വാസുദേവൻ മൂസ്സത്

അദ്വൈതവിദ്യാചാര്യനായ ശ്രീ ശങ്കരാചാര്യസ്വാമികൾ ദേവന്മാരെയും ദേവിമാരെയും പറ്റി അനേകം വിശിഷ്ടസ്തോത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ശിവസ്തോത്രങ്ങൾ.  സംസ്കൃതത്തിൽ എഴുതിയിട്ടുള്ള സ്തോത്രങ്ങളിൽ കുറച്ചു സ്തോത്രങ്ങൾ മാത്രമേ മലയാള വ്യാഖ്യാനത്തോടെ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അതിൽ വളരെ പ്രധാനപ്പെട്ട ഒന്നായ ശിവാനന്ദലഹരി എന്ന ഈ മലയാള വ്യാഖ്യാനത്തോടെയുള്ള ഈ കൃതിയിൽ ഭഗവാൻ ശിവനോടുള്ള ഭക്തി,ആത്മീയാനുഭവങ്ങൾ, ആത്മ-പരമാത്മ ബന്ധം, ഭക്തിയുടെ വഴിയിലൂടെ മോക്ഷസാധനം എന്നിവയെ ആഴത്തിൽ അവതരിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശിവാനന്ദലഹരീ
  • പ്രസിദ്ധീകരണ വർഷം:  1957
  • അച്ചടി: Arunodayam Press, Vadakkanchery
  • താളുകളുടെ എണ്ണം: 132
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *