1957 – സാമ്രാജ്യത്വം മുതലാളിത്തത്തിൻ്റെ ഏറ്റവും ഉയർന്ന ഘട്ടം

1957 ൽ പ്രസിദ്ധീകരിച്ച വി.ഐ. ലെനിൻ രചിച്ച സാമ്രാജ്യത്വം മുതലാളിത്തത്തിൻ്റെ ഏറ്റവും ഉയർന്ന ഘട്ടം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പി.ആർ.നമ്പ്യാർ ആണ്.

1957 – സാമ്രാജ്യത്വo മുതലാളിത്തത്തിൻ്റെ ഏറ്റവും ഉയർന്ന ഘട്ടം – വി.ഐ.ലെനിൻ

1916 -ൽ പ്രഥമ ലോകമഹായുദ്ധം നടക്കുന്നതിനിടയിൽ ലെനിൻ എഴുതി പ്രസിദ്ധീകരിച്ച ഒരു പ്രബന്ധമാണ് ഇത്. ലെനിൻ സാമ്രാജ്യത്വത്തെ മുതലാളിത്തത്തിൻ്റെയും ക്യാപ്പിറ്റലിസത്തിൻ്റെയും അന്തിമഘട്ടമായി വിശേഷിപ്പിക്കുന്നു. മുതലാളിത്തം പടിപടിയായി വികസിച്ച് സാമ്രാജ്യത്വമായി മാറുന്ന വിധം വിശദീകരിക്കുന്നു. സാമ്രാജ്യത്വത്തിൻ്റെ നിർവചനം, സവിശേഷതകൾ,ലോകയുദ്ധങ്ങളും മുതലാളിത്തവും ,സാമ്രാജ്യത്വവും വിപ്ലവവും, എന്നിങ്ങനെ വിവിധങ്ങളായ വിഷങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുന്നു ഈ പുസ്തകത്തിൽ .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : സാമ്രാജ്യത്വം മുതലാളിത്തത്തിൻ്റെ ഏറ്റവും ഉയർന്ന ഘട്ടം
  • രചയിതാവ്: V.I. Lenin
  • മലയാള പരിഭാഷ: പി.ആർ.നമ്പ്യാർ 
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 222
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *