1957 ൽ പ്രസിദ്ധീകരിച്ച സി ഉണ്ണിരാജ രചിച്ച നമ്മുടെ പൊതുമേഖലയെപ്പറ്റിഎന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1957 – നമ്മുടെ പൊതുമേഖലയെപ്പറ്റി- സി ഉണ്ണിരാജ
1947-നു മുൻപ് ഇന്ത്യയിൽ ഇന്ന് കാണപ്പെടുന്ന പൊതുമേഖല സ്ഥാപനങ്ങൾ ഒന്നുംതന്നെയുണ്ടായിരുന്നില്ല. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ ചരിത്രവും പ്രവർത്തനരീതികളും സാമ്പത്തിക ആസൂത്രണത്തിൽ അവയ്ക്കുള്ള പ്രാധാന്യവും വിശദീകരിക്കുന്നു ഈ പുസ്തകത്തിലൂടെ . മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിയ്ക്കാൻ ഉല്പാദനോപകരണങ്ങൾ സമുദായത്തിൻ്റെ പൊതുഉടമയിൽ കൊണ്ടുവരേണ്ടതുണ്ട് . സമ്പത്തും ,സമ്പത്തുല്പാദിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളും ഒരുപിടിആളുകളുടെ കയ്യിൽ കേന്ദ്രീകരിക്കാതിരിക്കണമെങ്കിൽ പൊതുമേഖല വളരുകയും സാമ്പത്തികം ജീവിതത്തിൻ്റെ പ്രദാനഘടകമായി മാറുകയും വേണം .സാമ്പത്തീക വ്യവസ്ഥയിൽ പൊതുമേഖലക്കുള്ള സ്ഥാനം ,പൊതുമേഖലയ്ക്ക് കടിഞ്ഞാൺ ഇടുന്നതാരാണ് ,കപ്പലിലെ കള്ളന്മാർ ,ദേശസാൽക്കരണം എന്തിന് ? ദേശസാൽക്കരണം പാഴ്ച്ചിലവാണോഎന്നിവിഷയങ്ങൾ പുസ്തകത്തിൽചർച്ച ചെയ്യുന്നു. സ്വകാര്യമേഖലയ്ക്ക് അനുകൂലമായും പൊതുമേഖലയ്ക്കു പ്രതികൂലമായും കരടുരേഖകളിൽ മാറ്റംവരുത്തിയ കോൺഗ്രസ്സ് ഭരണാധികാരികളെ വളരെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്യുന്നുണ്ട് ഈ പുസ്തകം.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : നമ്മുടെ പൊതുമേഖലയെപ്പറ്റി
- രചയിതാവ്: സി .ഉണ്ണിരാജ
- പ്രസിദ്ധീകരണ വർഷം: 1957
- താളുകളുടെ എണ്ണം: 34
- അച്ചടി: പരിഷണ്മുദ്രാലയം, എറണാകുളം
- സ്കാൻ ലഭ്യമായ ഇടം: കണ്ണി