1957-ൽ പ്രസിദ്ധീകരിച്ച, ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള എഴുതിയ കേരള ഭാഷയുടെ വികാസപരിണാമങ്ങൾ ഭാഗം 01 എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1957 – കേരള ഭാഷയുടെ വികാസപരിണാമങ്ങൾ ഭാഗം 01 – ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള
ഭാഷയുടെ ഉത്‌പത്തിയും വളച്ചയുമാണു് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം.ആദ്യത്തെ ഭാഷ ചരിത്ര ഗ്രന്ഥം എന്ന് നിസംശയം പറയാം ഈ പുസ്തകത്തിനെ. മലയാളഭാഷയുടെ ഉത്ഭവവും വികാസ പരിണാമവും, പുരാതനകാലത്തെ ഭാഷാവൈവിദ്ധ്യവും, ഭാഷാപരിണാമത്തിൻ്റെ ശാസ്ത്രീയതയും, ഗ്രന്ഥലിപിയുടെ പുരോഗതി തുടങ്ങി മലയാള ഭാഷയുടെ സമഗ്രമായ വിശകലനം കാണുവാൻ സാധിക്കുന്നു ഇതിൽ. തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിലെ ഭാഷാവിഭാഗം അധ്യാപകനായിരിക്കെ ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള നടത്തിയ ഗവേഷണങ്ങളുടെ ഫലമായിട്ടാണു് ഈ ഗ്രന്ഥ രചന നടത്തിയിട്ടുള്ളത്. ലിപി, വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥലിപി എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുള്ള അദ്ദേഹം മലയാളഭാഷയുടെ ദ്രാവിഡ സംസ്കൃത ബന്ധത്തെക്കുറിച്ച് ആറു് അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്ന പുസ്തകം സാഹിത്യ പ്രവർത്തക സഹകരണ സംഘം കോട്ടയത്തുനിന്നുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കേരള ഭാഷയുടെ വികാസപരിണാമങ്ങൾ ഭാഗം 01
- രചന: ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള
- പ്രസിദ്ധീകരണവർഷം: 1957
- താളുകളുടെ എണ്ണം: 220
- അച്ചടി: The India Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി