1957- ൽ പ്രസിദ്ധീകരിച്ച പി. ജെ. ആൻ്റണി രചിച്ച ഇതു പൊളിറ്റിക്സാണ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
മലയാളചലച്ചിത്ര – നാടക രംഗത്തെ ഒരു അതുല്യ നടൻ ആയിരുന്നു പി.ജെ. ആന്റണി. 1973ൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന് അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ പി. ജെ. ആന്റണി അഭിനയ രംഗത്ത് തന്റേതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാ പ്രതിഭയായിരുന്നു. അദ്ദേഹത്തിൻ്റെ നാലു രംഗങ്ങളുള്ള ഒരു ഏകാംഗ നാടകമാണ് ഈ കൃതി.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഇതു പൊളിറ്റിക്സാണ്
- രചയിതാവ്: P.J. Antony
- പ്രസിദ്ധീകരണ വർഷം:1957
- അച്ചടി: Narmada Press, Ernakulam
- താളുകളുടെ എണ്ണം: 30
- സ്കാൻ ലഭ്യമായ ഇടം: കണ്ണി