1957ൽ പ്രസിദ്ധീകരിച്ച ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പൗരാണിക ചരിത്രവും, ഇസ്ലാം ലോകത്തിനു നൽകിയ വൈജ്ഞാനിക സംഭാവനകളെ കുറിച്ചുമാണ് പുസ്തകത്തിലെ പ്രതിപാദ്യം. ആലപ്പുഴ തോട്ടുമുഖത്തുള്ള ഇസ്ലാമിക് സ്റ്റഡി സെൻ്ററിൻ്റെ പ്രസിദ്ധീകരണ വിഭാഗം വിവിധ ഗ്രന്ഥങ്ങൾ അവലംബാക്കി ആറോളം പേർ ചേർന്നാണ് ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: 1957 – ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ
- പ്രസിദ്ധീകരണ വർഷം: 1957
- താളുകളുടെ എണ്ണം: 113
- അച്ചടി: New Printing House, Perumbavoor
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
