1957 – ൽ പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച, ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ട്രേഡ് യൂണിയൻ സംഘടനകളുടെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന പുസ്തകമാണ് ഇത്. തൊഴിലാളികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവർക്കുവേണ്ടി ശബ്ദമുയർത്തുന്ന ട്രേഡ് യൂണിയൻ സംഘടനകളുടെ ഉത്ഭവചരിത്രം ഇതിൽ വിവരിക്കുന്നു. ട്രേഡ് യൂണിയൻ സംഘടനകളുടെ പരമാധികാരവും കടമകളും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന
- പ്രസിദ്ധീകരണ വർഷം: 1957
- അച്ചടി: ദേശാഭിമാനി പ്രസ്സ്, കോഴിക്കോട്
- താളുകളുടെ എണ്ണം: 154
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
