1957-ൽ പ്രസിദ്ധീകരിച്ച, കണ്ടത്തിൽ വറുഗീസുമാപ്പിള എഴുതിയ എബ്രായക്കുട്ടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ നാടകത്തിൻ്റെ പ്രമേയം വേദപുസ്തകത്തിൻ്റെ പഴയനിയമം അടിസ്ഥാനമാക്കി രൂപകൽപ്പന ചൈയ്തിരിക്കുന്നു. ജോസഫിൻ്റെ ജീവിതം വിവരിക്കുന്ന ഉല്പത്തി 37 മുതൽ 45 വരെയുള്ള അധ്യായങ്ങൾ ഉൾക്കൊള്ളുന്നു. തൻ്റെ പിതാവായ യാക്കോബിൻ്റെ പ്രീതി നേടിയ ജോസഫ്, ഈജിപ്തിലെ അടിമത്തത്തിലേക്ക് അവനെ വിൽക്കുന്ന സഹോദരന്മാരിൽ നിന്ന് അസൂയ നേരിടുന്നു. ജയിൽവാസമുൾപ്പെടെയുള്ള പ്രയാസങ്ങൾക്കിടയിലും, ജോസഫ് അധികാരത്തിലെത്തുകയും ഒടുവിൽ കുടുംബവുമായി അനുരഞ്ജനം നടത്തുകയും, തൻ്റെ കുടുംബം തന്നെ വണങ്ങുമെന്ന തൻ്റെ ആദ്യകാല സ്വപ്നങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. നാടകത്തിൽ ചില പുതിയ സവിശേഷ കഥാസാഹിത്യവും വാചക വ്യത്യാസങ്ങളും ചേർത്താണ് രംഗത്തവതരിപ്പിച്ചിരിക്കുന്നതു്. മനോരമ പബ്ലിഷിംഗ് ഹൗസ്, കോട്ടയമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: എബ്രായക്കുട്ടി
- രചന: കണ്ടത്തിൽ വറുഗീസുമാപ്പിള
- പ്രസിദ്ധീകരണ വർഷം: 1957
- അച്ചടി: Malayala Manorama Press, Kottayam
- താളുകളുടെ എണ്ണം: 130
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
