1957 – ൽ പ്രസിദ്ധീകരിച്ച, മേപ്രത്ത് എം. ജോസഫ് വിവർത്തനം ചെയ്ത ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രസിദ്ധ മിഷനറി വൈദികനായ റോബർട്ടോ ഡി നോബിലി തമിഴ് ഭാഷയിൽ എഴുതിയ ഒരു വിശിഷ്ട കൃതിയുടെ വിവർത്തനമാണ് ഈ ഗ്രന്ഥം. ചങ്ങനാശ്ശേരി രൂപത മെത്രാൻ മാർ മാത്യു കാവുകാട്ടിൻ്റെ മെത്രാപ്പോലീത്ത സ്ഥാനലബ്ധി സ്മാരകമായി പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥമാണിത്. വിശുദ്ധ യോഹന്നാൻ്റെ വെളിപാടിൽ പരാമർശിച്ചിരിക്കുന്ന അന്തിക്രിസ്തുവിനെ കുറിച്ചുള്ള പഠനമാണ് ഈ പുസ്തകത്തിൻ്റെ പ്രധാന വിഷയം. ലോകാവസാനത്തെയും പൊതുവിധിയെയും കുറിക്കുന്ന പരാമർശങ്ങളുടെ അപഗ്രഥനവും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും
- പ്രസിദ്ധീകരണ വർഷം: 1957
- അച്ചടി: സെൻ്റ് ജോസഫ്സ് പ്രസ്സ്, മാന്നാനം
- താളുകളുടെ എണ്ണം: 133
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
