1956 ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച തപ്തഹൃദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യത്തിൽ ഉള്ളൂരിൻ്റെ ആഴമുള്ള ചിന്തയും കാവ്യശൈലിയും പ്രകടമാക്കുന്ന 16 ഖണ്ഡകാവ്യങ്ങളുടെ സമാഹാരമാണിത്. ഇതിൽ ഭാവനാഭരിതവും ആന്തരിക വികാരങ്ങളും ഉൾപ്പെട്ട കവിതകളാണുള്ളത്. മനുഷ്യഹൃദയത്തിൻ്റെ വേദന, സ്നേഹം, ആത്മപരിശോധന എന്നിവ അവതരിപ്പിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: തപ്തഹൃദയം
- രചയിതാവ്: Uloor S Parameswarayyar
- പ്രസിദ്ധീകരണ വർഷം: 1956
- അച്ചടി: The Sridhara Printing House, Trivandrum
- താളുകളുടെ എണ്ണം: 98
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
