1956 ൽ പ്രസിദ്ധീകരിച്ച സി. ഉണ്ണിരാജ രചിച്ച സൂയസ് പ്രശ്നം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സൂയസ് കനാലിൻ്റെ ചരിത്രം പശ്ചിമേഷ്യയിലെ സാമ്രാജ്യാധിപത്യത്തിൻ്റെയും കൊള്ളയടിക്കലിൻ്റെയും ചരിത്രമാണ്. ഈജിപ്തിൻ്റെ രാഷ്ട്രീയ ചരിതം, കനാൽ നിർമ്മാണത്തിൻ്റെ ചരിത്ര പശ്ചാത്തലം, കൊളോണിയൽ ശക്തികളുടെ ഇടപെടലുകൾ, ഈജിപ്ത് ഗവണ്മെൻ്റ് സൂയസ് കനാൽ ദേശസാൽക്കരിച്ചതിനെ തുടർന്നുണ്ടായ അന്താരാഷ്ട്ര സംഘർഷങ്ങൾ, ലോക ശക്തികളുടെ നിലപാടുകൾ, യു എൻ ഇടപെടലുകൾ എന്നീ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: സൂയസ് പ്രശ്നം
- രചയിതാവ് : C. Unniraja
- പ്രസിദ്ധീകരണ വർഷം:1956
- താളുകളുടെ എണ്ണം: 38
- അച്ചടി: Parishanmudralayam, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി