1956 ൽ പ്രസിദ്ധീകരിച്ച എൻ ഇ ബാലറാം രചിച്ച രണ്ടാം പഞ്ചവൽസരപദ്ധതിയും കൃഷിക്കാരും എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
പഞ്ചവൽസരപദ്ധതികൾ കൊണ്ട് നമ്മുടെ കൃഷിക്കാർക്ക് എന്തു ഗുണം കിട്ടി എന്നതാണ് ലേഖകൻ ഉയർത്തുന്ന ചോദ്യം. 1951-ലെ സെൻസസ് പ്രകാരം രാജ്യത്തെ 69.8 ശതമാനവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ വിളവിൻ്റെ കാര്യത്തിൽ ഇന്ത്യ ഏറെ പിന്നിലാണ്. 1951- ൽ തുടങ്ങി 1956-ൽ അവസാനിച്ച ഒന്നാമത്തെ പഞ്ചവൽസരപദ്ധതി കൊണ്ട് കർഷകർക്ക് ഗുണം ലഭിച്ചില്ല. രണ്ടാം പദ്ധതിയെക്കുറിച്ചു ധനമന്ത്രി ലോകസഭയിൽ നടത്തിയ ചർച്ചകൾക്ക് മറുപടിയായി കാർഷികരംഗം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്ന നിലക്കാണ് ലേഖകൻ ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ളത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : രണ്ടാം പഞ്ചവൽസരപദ്ധതിയും കൃഷിക്കാരും
- പ്രസിദ്ധീകരണ വർഷം: 1956
- രചയിതാവ് : N E Balaram
- താളുകളുടെ എണ്ണം: 30
- സ്കാൻ ലഭ്യമായ ഇടം: കണ്ണി