1956 ൽ പ്രസിദ്ധീകരിച്ച ഫ്രെഡറിക് ഏംഗൽസ് രചിച്ച മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1876-ൽ ഏംഗൽസ് എഴുതിയിട്ടുള്ളതും അദ്ദേഹത്തിൻ്റെ മരണശേഷം 1896-ൽ ‘ന്യൂസീറ്റ് ‘ എന്ന പത്രത്തിൽ ആദ്യമായി പ്രസിദ്ധികരിച്ചതുമായ ഒരു മുഴുമിക്കാത്ത ലേഖനത്തിൻ്റെ തർജ്ജിമയാണ് ഈ ലഘുലേഖയിലുള്ളത് .ആൾക്കുരങ്ങിൽ നിന്നും ഉള്ള പരിണാമത്തിലെ ചില പ്രത്യേകതകൾ മനുഷ്യനെ എങ്ങനെ ഇന്നത്തെ നിലയിൽ എത്തിച്ചു എന്ന് ഇതിൽ വിശദമാക്കുന്നുണ്ട് .ശാരീരികമായ വികസനം അദ്ധ്വാനത്തിലേക്കും അത് സാമൂഹ്യജീവിതത്തിലേക്കും തുടർന്ന് ഭാഷയുടെ വികാസത്തിലേക്കും നയിച്ചു .ഇതു ഭക്ഷണശീലങ്ങളിലും പ്രതിഫലിച്ചു .ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും മനുഷ്യവംശം വ്യാപിച്ചത് വർദ്ധിച്ച പ്രകൃതി ചൂഷണത്തിനിടയാക്കി .മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ പ്രകൃതിയെ കീഴ്‌പ്പെടുത്തി. ഇത് അപ്രതീക്ഷിതമായ തിരിച്ചടികൾ നൽകി എന്നും പല ഉദാഹരണങ്ങളിലൂടെ ഈ പുസ്തകം നമുക്ക് കാട്ടി തരുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും
- രചയിതാവ്: ഫ്രെഡറിക് ഏംഗൽസ്
- പ്രസിദ്ധീകരണ വർഷം: 1956
- താളുകളുടെ എണ്ണം: 30
- അച്ചടി: പരിഷത് പ്രസ്
- സ്കാൻ ലഭ്യമായ ഇടം: കണ്ണി