1956 ൽ പ്രസിദ്ധീകരിച്ച എൻ. കൃഷ്ണപിള്ള രചിച്ച ഇരുളും വെളിച്ചവും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിക്ടർ ഹ്യൂഗോവിൻ്റെ “ലാ മിറാബ്ലെ” എന്ന വിശ്വവിഖ്യാത ഫ്രഞ്ച് നോവലിൻ്റെ ലഘുവായ തർജ്ജമയാണിത്. നാലപ്പാട്ട് നാരായണമേനോൻ ഈ ഗ്രന്ഥം “പാവങ്ങൾ” എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി സ്കൂളിലെയും സെക്കൻ്ററി സ്കൂളിലെയും വിദ്യാർത്ഥികൾക്ക് അനായാസേന വായിക്കുവാനുതകുന്ന വിധത്തിൽ അപ്രധാനമായ ദേശ കാല വർണ്ണനളും മറ്റും ഒഴിവാക്കി ലളിതമായ തർജ്ജമയാണ് ഈ പുസ്തകത്തിൽ ഉള്ളത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: ഇരുളും വെളിച്ചവും – ഒന്നാം ഭാഗം
- രചന: N. Krishna Pilla
- പ്രസിദ്ധീകരണ വർഷം: 1956
- താളുകളുടെ എണ്ണം: 84
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി