1956 – ൽ പ്രസിദ്ധീകരിച്ച, പി.എം. കുമാരൻനായർ രചിച്ച ഭഗത് സിംഗ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആദ്യ വിപ്ലവകാരിയായ ഭഗത് സിംഗിൻ്റെ ജീവിത കഥയാണിത്. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിനു മുൻഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് വിപ്ലവകാരി എന്നും ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഭഗത് സിംഗ്
- പ്രസിദ്ധീകരണ വർഷം: 1956
- അച്ചടി:കെ. ആർ. ബ്രദേർസ് അച്ചുകൂടം, കോഴിക്കോട്
- താളുകളുടെ എണ്ണം: 56
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
