1955 ൽ പ്രസിദ്ധീകരിച്ച, ടി. രാഘവൻ നായർ രചിച്ച കാട്ടിലെ വീട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലോക പ്രശസ്തമായ ഗ്രിംസ് ഫെയറി ടെയിൽസിൽ ഉൾപ്പെടുന്ന ആറു കഥകളാണ് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്. മലയാളത്തിൻ്റെ ശൈലിയ്ക്ക് യോജിക്കും വിധം കഥകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ബാലസാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ഗ്രന്ഥം ഒൻപതു വയസ്സുള്ള കുട്ടികൾക്കു വേണ്ടി രചിച്ചതാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കാട്ടിലെ വീട്
- പ്രസിദ്ധീകരണ വർഷം: 1955
- അച്ചടി: സിൽവർ ജൂബിലി പ്രസ്സ്, കണ്ണൂര്
- താളുകളുടെ എണ്ണം: 86
- സ്കാൻ ലഭ്യമായ ഇടം: കണ്ണി