1955-ൽ പ്രസിദ്ധീകരിച്ച, കേരളവർമ്മ വലിയകോയിത്തമ്പുരാൻ എഴുതിയ അക്ബർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1872ൽ ഡച്ചുകാരനായ വാൻലിംബർഗ്ഗ് ബ്രൊവർ എഴുതിയ മൂലകൃതിയുടെ പരിഭാഷയാണ് ഈ ഗ്രന്ഥം. പിന്നീട് ജർമ്മർ ഭാഷയിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷകൾ ഉണ്ടായി. 1879ൽ ഉണ്ടായ ഇംഗ്ലീഷ് പരിഭാഷയിൽ നിന്നാണ് ഈ പുസ്തകത്തിൻ്റെ തർജ്ജമ ഉണ്ടാകുന്നത്. അക്ബർ ചക്രവർത്തിയുടെ സംക്ഷിപ്ത ജീവചരിത്രം മനോഹരമായ ഒരു നോവൽ പോലെ എഴുതപ്പെട്ടിരിക്കുന്നു. ഒപ്പം തന്നെ അദ്ദേഹത്തിൻ്റെ ശക്തിദൗർബല്ല്യങ്ങൾ, ഭരണപരിഷ്കാരങ്ങൾ, രാജ്യഭരണം, സാമന്ത രാജ്യങ്ങളിലെ സ്ഥിതിഗതികൾ, പടയോട്ടം തുടങ്ങി ചരിത്രവിഷയങ്ങളുടെ വിശദാംശങ്ങളും ചേർത്തിരിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: അക്ബർ
- രചയിതാവ് : Keralavarma Valiyakoyithampuran
- പ്രസിദ്ധീകരണ വർഷം: 1951
- അച്ചടി: B.V. Printing Works, Trivandrum
- താളുകളുടെ എണ്ണം: 350
- സ്കാൻ ലഭ്യമായ ഇടം: കണ്ണി